penss-

കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പെൻഷൻ ഭവനിൽ പെൻഷൻ ദിനം ആചരിച്ചു. കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷറർ വി.കെ.ഷീജ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് പി.ചന്ദ്രശേഖര പിള്ള അദ്ധ്യക്ഷനായി. ഭരണഘടനയുടെ ആമുഖം ജില്ലാ ജോ. സെക്രട്ടറി എസ്.ശശിധരൻ നായർ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.ചെല്ലപ്പൻ ആചാരി, സംസ്ഥാന കമ്മിറ്റിയംഗം കെ.സമ്പത്ത്‌ കുമാർ, ജി.സദാനന്ദൻ, പി.എം.സുഹറാ ബീവി എന്നിവർ സംസാരിച്ചു. സൈബർ വെർച്വൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ എ.അബ്‌ദുൾ മനാഫ്, സബ് ഇൻസ്പെക്ടർ എ.നിയാസ് എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രൻ സ്വാഗതവും സി.കനകമ്മഅമ്മ നന്ദിയും പറഞ്ഞു.