കൊട്ടാരക്കര: ക്ഷേത്രാചാരങ്ങൾ നിരോധിക്കുന്ന സർക്കാർ നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നാമജപ യാത്രയും ഭക്തജന കൂട്ടായ്മയും നടത്തി. മണികണ്ഠനാൽത്തറയിൽ നിന്ന് ആരംഭിച്ച നാമജപ യാത്ര മഹാഗണപതി ക്ഷേത്ര കവാടത്തിൽ സമാപിച്ചു. തുടർന്ന് നടന്ന ഭക്തജന കൂട്ടായ്മ വിശ്വഹിന്ദു പരിഷത്ത് സത്സംഗ് പ്രസാർ സംസ്ഥാന പ്രമുഖ് അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. വിശ്വ ഹിന്ദു ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.എസ്. ഹരിശങ്കർ അദ്ധ്യക്ഷനായി. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി അജിത്കുമാർ, അയ്യപ്പസേവാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണമോഹൻ, യദുകുലം മുരളി, നെടുവത്തൂർ ചന്ദ്രശേഖരൻ, പ്രഭാകരൻ തലവൂർ, പുനലൂർ ഹരി, ഗോപാലകൃഷ്ണൻ തലവൂർ, മഞ്ഞപ്പാറ സുരേഷ് തുടങ്ങിയവർ സംസാരിച്ചു