kidas-

കൊല്ലം: കാവനാട് ലേക്‌ഫോർഡ് സ്‌കൂളിൽ നടന്ന വേണാട് സഹോദയ 'കിഡ്‌സ് ഫെസ്റ്റ് 2024' സമാപിച്ചു. സഹോദയയുടെ 28 സ്‌കൂളുകളിൽ നിന്നുള്ള കെ.ജി മുതൽ രണ്ടാം ക്ളാസ് വരെയുള്ള 1310 കുട്ടികൾ പങ്കെടുത്തു. 201
പോയിന്റുകളോടെ കരിക്കോട് ടി.കെ.എം സെന്റിനറി പബ്ലിക് സ്‌കൂൾ ചാമ്പ്യന്മാരായി. 195 പോയിന്റുകളോടെ കലയ്‌ക്കോട് ഐശ്വര്യ പബ്ലിക് സ്‌കൂളും കാവനാട് ലേക്‌ഫോർഡ് സ്‌കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്‌കൂൾ 187 പോയിന്റോടെ മൂന്നാം സ്ഥാനവും നാഷണൽ പബ്ലിക് സ്‌കൂൾ 140 പോയിന്റോടെ നാലാം സ്ഥാനവും കരസ്ഥമാക്കി.

സമാപന സമ്മേളനം ഡെപ്യുട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. വേണാട് സഹോദയ പ്രസിഡന്റ് ഡോ. കെ.കെ.ഷാജഹാൻ അദ്ധ്യക്ഷനായി. ലേക്‌ഫോർഡ് സ്‌കൂൾ ചെയർമാൻ അമൃത് ലാൽ, വേണാട് സഹോദയ സെക്രട്ടറി സനൽ എന്നിവർ സമ്മാനദാനം നടത്തി. സീനിയർ പ്രിൻസിപ്പലും ജനറൽ കൺവീനറുമായ ശ്യാമള ലാൽ സ്വാഗതവും പ്രിൻസിപ്പൽ മെലിൻ ബോസ് നന്ദിയും പറഞ്ഞു.

സഹോദയ രക്ഷാധികാരി ഡോ. വി.കെ.ജയകുമാർ, ട്രഷറർ രശ്മി, ജനറൽ പ്രോഗ്രാം കോ ഓർഡിനേറ്റർ സബൂറാബീഗം, നാഷണൽ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ നാസിം സെയ്ൻ എന്നിവർ പങ്കെടുത്തു.