ചാത്തന്നൂർ: കാരംകോട് വിമല സെൻട്രൽ സ്കൂളിന്റെ 27-ാമത് വാർഷികാഘോഷം 'വിമലയൻ-ഗാലക്സി 2024 -25' കേരള യൂണിവേഴ്സിറ്റി വിവരസാങ്കേതിക വിഭാഗം മുൻ മേധാവിയും ഗവേഷകനുമായ ഡോ. അച്യുത് ശങ്കർ എസ്.നായർ ഉദ്ഘാടനംചെയ്തു. മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപത ആർച്ച് ബിഷപ്പും വിമല സെൻട്രൽ സ്കൂൾ ചെയർമാനുമായ ഡോ. ജോഷ്വാ മാർ ഇഗ്നാത്ത്യോസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടോം മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മാവേലിക്കര രൂപത വികാരി ജനറൽ ഡോ. സ്റ്റീഫൻ കുളത്തും കരോട്ട്, സ്കൂൾ ഡയറക്ടർ ഫാ.സാമുവൽ പഴവൂർ പടിക്കൽ, സ്കൂൾ അസി. ഡയറക്ടർ ഫാ. ഡാനിയൽ പുത്തൻപുരയ്ക്കൽ, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ, പി.ടി.എ പ്രസിഡന്റ് അശോക് കുമാർ, സ്റ്റാഫ് സെക്രട്ടറി സിനേ ചാക്കോ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സി.എസ്. ലീന, സ്കൂൾ കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.