കൊല്ലം: തമിഴ്‌നാട്ടിലെ കുറുവ സംഘത്തെപ്പോലെ കേരളത്തിലെ ജനങ്ങളെ കൊള്ള ചെയ്യുന്ന സംഘമായി പിണറായിയുടെ ഭരണം മാറിയെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ കന്റോൺമെന്റ് വൈദ്യുതി ഓഫീസീന് മുന്നിൽ കോൺഗ്രസ് നടത്തിയ മാർച്ചിന്റെയും ധർണയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വടക്കേവിള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജീവ് പാലത്തറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ അൻസർ അസീസ്, എസ്. ശ്രീകുമാർ, എം.എം. സഞ്ജീവ് കുമാർ, ജി. ജയപ്രകാശ്, കോൺഗ്രസ് നേതാക്കളായ മണികണ്ഠൻ, കൃഷ്ണകുമാർ, അസിമുദ്ദീൻ, ഗോപാലകൃഷ്ണൻ, ശുഭദേവൻ, പി.വി. അശോക് കുമാർ, ലൈലകുമാരി, മുണ്ടയ്ക്കൽ സന്തോഷ്, രാജേന്ദ്രൻപിള്ള, വടക്കേവിള ശശി, ശശിധരൻപിള്ള, ജലജ, കുമാരി രാജേന്ദ്രൻ, രാഗിണി, ബിനോയ് ഷാനൂർ, സുനിത സുനിൽ, സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.