photo

അ‌ഞ്ചൽ: കൊളംബോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിലിറ്റ് ബിരുദവും നിരവധി അന്താരാഷ്ട്ര ബഹുമതികളും നേടിയ ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ.ജയകുമാറിന് അഞ്ചൽ സുഹൃത് വേദിയുടെയും കൊല്ലം എഴുത്തുകൂട്ടത്തിന്റെയും ആഭിമുഖ്യത്തിൽ ആദരിച്ചു.

ശബരിഗിരി ശാന്തി കേന്ദ്രത്തിൽ നടന്ന സമ്മേളനം മുൻ മന്ത്രി അഡ്വ. കെ.രാജു ഉദ്ഘാടനം ചെയ്തു. അനന്യദൃശ്യമായ വ്യക്തിത്വത്തിനുടമായാണ് ഡോ. വി.കെ.ജയകുമാർ. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഡോ. ജയകുമാർ നൽകിവരുന്ന സേവനങ്ങൾ വിലമതിക്കാനാകാത്തതാണ്. സാംസ്കാരിക മേഖലയിലും ജയകുമാർ വിലപ്പെട്ട സംഭാവനകൾ നൽകിവരുന്നുവെന്നും കെ.രാജു പറഞ്ഞു.

ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ ഡോ.വി.കെ. ജയകുമാറിനെ ഉപഹാരം നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു. കഠിനാദ്ധ്വാനും നിശ്ചയദാർഢ്യവുമാണ് ഡോ. ജയകുമാറിന്റെ ഉയർച്ചയ്ക്ക് മുഖ്യ കാരണമെന്ന് പുനലൂർ സോമരാജൻ പറ‌ഞ്ഞു. ഡോ. ജയകുമാർ ഒരു പാഠപുസ്തകമാണ്. നിരവധി കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് ജീവിതത്തിൽ പകർത്താൻ കഴിഞ്ഞിട്ടുണ്ട്. സമയം എങ്ങനെ ചെലവഴിക്കണമെന്ന് മറ്റൊരാളെ പഠിപ്പിക്കാൻ ഡോ. ജയകുമാറിനൊപ്പം പാണ്ഡിത്യമുള്ള ആരും തന്നെയില്ലെന്നും പുനലൂർ സോമരാജൻ പറ‌ഞ്ഞു.

സുഹൃത് വേദി പ്രസിഡന്റ് ഡോ. കെ.വി.തോമസ് കുട്ടി അദ്ധ്യക്ഷനായി. രചന ഗ്രാനൈറ്റ്സ് എം.ഡി യശോധരൻ രചന, ഏരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.അജയൻ, എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ്, റിട്ട. ഡി.എഫ്.ഒ വി.എൻ.ഗുരുദാസ്, ജി.ഡി.പി.എസ് ജില്ലാ ജോ. സെക്രട്ടറി വെഞ്ചേമ്പ് മോഹൻദാസ്, അ‌‌ഞ്ചൽ മുസ്ലീം ജമാ അത്ത് മുൻ പ്രസിഡന്റ് ഫസിൽ അൽഅമാൻ, ആർച്ചൽ സോമൻ, കുളത്തൂപ്പുഴ രാമകൃഷ്ണൻ, യശോദ, ബി. മുരളി, എൻ.കെ. ബാലചന്ദ്രൻ, ബി. മോഹൻകുമാർ എന്നിവർ സംസാരിച്ചു. കൊല്ലം എഴുത്തുകൂട്ടം പ്രസിഡന്റ് അനീഷ്.കെ അയിലറ സ്വാഗതവും അശോകൻ കുരുവിക്കോണം നന്ദിയും പറഞ്ഞു.

കാവ്യാർച്ചന ഡോ. എൽ.ടി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പ്രീത.ആർ.നാഥ് മോഡറേറ്ററായി. ഭരത് കോട്ടുക്കൽ, വീണ സുനിൽ, സുലോചന കുരുവിക്കോണം, അജിത അശോകൻ, അഞ്ചൽ ദേവരാജൻ, പി.എസ്.സബീല, കൊട്ടറ മുരളി, മോളി ചന്ദ്രൻ, ജോസ് കുട്ടി, സ്വപ്ന ജയൻസ് തുടങ്ങിയവർ കവിത ചൊല്ലി. ജലജ വിജയൻ, പി.അരവിന്ദൻ ജയ് ജവാൻ, കെ.എസ്.ജയറാം, ഡോ. ജയകുമാറിന്റെ കുടുംബാംഗങ്ങളായ സുല ജയകുമാർ, അരുൺ ദിവാകർ, ഡോ. ലയ, സുഹൃദ് വേദി അംഗങ്ങളായ ബി.വേണുഗോപാൽ പുത്താറ്റ്, സജീവ്, മാതൃസഭ ജില്ലാ കമ്മിറ്റി അംഗം ലീല യശോധരൻ, ശ്യാം പനച്ചവിള, മൊയ്ദു അഞ്ചൽ തുടങ്ങിയവർ പങ്കെടുത്തു.