photo
കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ വിനായക എസ്.അജിത് കുമാർ വഴിപാടായി നിർമ്മിച്ചുനൽകുന്ന സ്റ്റേജിന്റെ നിർമ്മാണത്തിന് തുടക്കുംകുറിക്കുന്ന കുറ്റിയടിക്കൽ ചടങ്ങ്

കൊട്ടാരക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റും ചലച്ചിത്ര നിർമ്മാതാവുമായ വിനായക എസ്.അജിത് കുമാർ വഴിപാടായി സ്റ്റേജ് നിർമ്മിച്ചു നൽകുന്നു. സ്റ്റേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള കുറ്റിയടിക്കൽ ക്ഷേത്ര മേൽശാന്തിയുടെ കാർമ്മികത്വത്തിൽ നടന്നു. വിനായക.എസ്.അജിത് കുമാർ, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ വിനോദ് കുമാർ, ക്ഷേത്രം ജീവനക്കാർ, ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മാസങ്ങൾക്ക് മുൻപ് വിനായക.എസ്.അജിത് കുമാർ 35 ലക്ഷം രൂപയോളം ചെലവിട്ട് ക്ഷേത്രത്തിന് ശീവേലി നടപ്പന്തൽ നിർമ്മിച്ച് സമർപ്പിച്ചിരുന്നു.