
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2023 ജൂലായ് അഡ്മിഷൻ യു.ജി, പി.ജി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ, 2023 ജനുവരി അഡ്മിഷൻ പി.ജി പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്റർ പരീക്ഷകൾ പുനഃക്രമീകരിച്ച പരീക്ഷാ ടൈം ടേബിൾ പ്രകാരം അടുത്തമാസം 4, 11, 19, 25, ഫെബ്രവരി 2 തീയതികളിൽ നടക്കും. നിലവിൽ പരീക്ഷ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. സർവകലാശാലയിൽ നിന്ന് അറിയിപ്പ് ലഭിച്ച ശേഷം പഠിതാക്കൾക്ക് തങ്ങളുടെ സ്റ്റുഡന്റ്സ് ഡാഷ് ബോർഡിൽ നിന്ന് എക്സാമിനേഷൻ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പുനഃക്രമീകരിച്ച പരീക്ഷാ തീയതികൾ അടങ്ങിയ വിശദമായ ടൈം ടേബിൾ ഉൾപ്പടെയുള്ള സർക്കുലർ സർവകലാശാല വെബ് സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭിക്കും.
ഓർമിക്കാൻ...
ക്യാറ്റ് ഉത്തര സൂചിക:- കോമൺ അഡ്മിഷൻ ടെസ്റ്റ് 2024 ഉത്തര സൂചിക കൊൽക്കത്ത ഐ.ഐ.എം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: iimcat.ac.in
പാരാമെഡിക്കൽ അലോട്ട്മെന്റ്
ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയിൽ സർക്കാർ, സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളേജുകളിലേക്കും പ്രവേശനത്തിന് 20ന് വൈകിട്ട് 5വരെ www.lbscentre.kerala.gov.in ൽ കോഴ്സ്, കോളേജ് ഓപ്ഷൻ നൽകാം. മുൻപ് നൽകിയ ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്മെന്റ് 21ന് പ്രസിദ്ധീകരിക്കും. ഫോൺ- 0471-2560363, 364.
സൗജന്യ ലാപ്ടോപ് : അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ദേശീയ, സംസ്ഥാന തലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെ പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളിൽ നിന്നും സൗജന്യ ലാപ്ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. മാർച്ച് 31 വരെ അംഗത്വമെടുത്ത തൊഴിലാളികൾക്ക് 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: kmtwwfb.org.
യൂത്ത് ഐക്കൺ അവാർഡിന് അപേക്ഷിക്കാം
തിരുവനന്തപുരം; കേരള സംസ്ഥാന യുവജന കമ്മിഷൻ യൂത്ത് ഐക്കൺ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ള, കല/സാംസ്കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം / സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ച യുവജനങ്ങളെ പരിഗണിക്കും. അവാർഡിനായി നാമനിർദ്ദേശവും സമർപ്പിക്കാം. ആറ് പേർക്കാണ് അവാർഡ് നൽകുന്നത്. യൂത്ത് ഐക്കണായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയുടെ ക്യാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകും. നിർദ്ദേശങ്ങൾ ksycyouthicon@gmail.comൽ അറിയിക്കണം. വികാസ് ഭവനിലുള്ള ഓഫീസിൽ നേരിട്ടും നിർദ്ദേശങ്ങൾ നൽകാം. അവസാന തീയതി 31. ഫോൺ: 0471-2308630.