കൊല്ലം: ഓഷ്യാനേറിയവും മറൈൻ ബയോളജിക്കൽ മ്യൂസിയവും സ്ഥാപിക്കാൻ കൊല്ലം തീരത്ത് ഇടം തേടുന്നു. ഓഷ്യാനേറിയത്തിന്റെ പ്രവർത്തനത്തിനായി സമുദ്രജലം ശേഖരിക്കാനും സമുദ്ര ഗവേഷണത്തിനുള്ള സൗകര്യവും കണക്കിലെടുത്താണ് തീരത്ത് തന്നെ ഇടം തേടുന്നത്.
ഓഷ്യാനേറിയം സ്ഥാപിക്കുന്നത് സംബന്ധിച്ച് ജനപ്രതിനിധികളുമായുള്ള ആലോചനായോഗം മന്ത്രി കെ.എൻ.ബാലഗോപാലിന്റെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്നു. എം.എൽ.എ.മാരായ എം.നൗഷാദ്, എം.മുകേഷ്, മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യുട്ടി മേയർ കൊല്ലം മധു, കളക്ടർ എൻ ദേവിദാസ് തുടങ്ങിയവർ പങ്കെടുത്തു.
പുലിമുട്ടിന് അടുത്ത കിഫ്ബി
യോഗത്തിൽ അംഗീകാരം
കടലാക്രമണം ശക്തമായ വെടിക്കുന്നിൽ പുലിമുട്ടും കൊല്ലം ബീച്ച് സംരക്ഷണത്തിനുമായി 25.4 കോടിയുടെ പദ്ധതിക്ക് അടുത്ത കിഫ്ബി യോഗത്തിൽ അംഗീകാരമാകും. കൊല്ലത്ത് കന്റോൺമെന്റ് മൈതാനിയോട് ചേർന്ന് അഞ്ചുകോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കല്ലുമാല സ്ക്വയറിന്റെ രൂപരേഖയും യോഗത്തിൽ ആവതരിപ്പിച്ചു. 10 കോടി രൂപ ചെലവിൽ കോഴിക്കോട് മോഡലിൽ കൊല്ലം ബീച്ച് നവീകരിക്കാനുള്ള പദ്ധതി അവതരണവും പ്രാരംഭ ചർച്ചയും നടന്നു.