കൊല്ലം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസിലേയ്ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസുമാരെ നിയമിക്കാൻ വാക്ക്ഇൻ ഇന്റർവ്യു നടത്തും. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50ശതമാനം മാർക്കോടെ എം.എസ്സി (കെമിസ്ട്രി, മൈക്രോ ബയോളജി/എൻവയോൺമെന്റൽ സയൻസ്) ബിരുദം. മുമ്പ് ബോർഡിൽ അപ്രന്റീസായി ട്രെയിനിംഗ് എടുത്തിട്ടുള്ളവരാകരുത്. പ്രായപരിധി 2024 ഡിസംബർ ഒന്നിന് 28 വയസ്. കരാർ കാലാവധി ഒരു വർഷം. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ചാമക്കടയിലെ ജില്ലാ ഓഫീസിൽ ജനുവരി 7ന് രാവിലെ 11ന് എത്തണം. വിവരങ്ങൾക്ക്: kspcbkollam.hd@gmil.com, wwwkspcb.kerala.gov.in ഫോൺ: 047427621177.