ccc
പ്രിയദർശിനി പബ്ലിക്കേഷൻസ് അക്കാഡമിക് കൗൺസിലിന്റ നേതൃത്വത്തിൽ നാടകശാലയിൽ സംഘടിപ്പിച്ച 'വടക്കൻ മന്തൻ' എന്ന പുസ്തക ചർച്ച പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു


തൊടിയൂർ: പ്രിയദർശിനി പബ്ലിക്കേഷൻ അക്കാ‌ഡമിക്ക് കൗൺസിൽ കൊല്ലം ജില്ലാ കമ്മിറ്റി ജില്ലയിലുടനീളം സംഘടിക്കുന്ന സാഹിത്യ സദസുകളുടെയും പുസ്തക ചർച്ചാ സംഗമങ്ങളുടെയും ജില്ലാ തല ഉദ്ഘാടനം കരുനാഗപ്പള്ളി നാടകശാലയിൽ നടന്നു. മലയാറ്റുർ സാഹിത്യ പുരസ്കാരത്തിനർഹമായ
ഓമനക്കുട്ടൻ മാഗ്നയുടെ'വടക്കൻ മന്തൻ' എന്ന പുസ്തകമാണ് ചർച്ച ചെയ്തത്. ഗ്രാംഷി പഠനകേന്ദ്രം സംസ്ഥാന ഡയറക്ടർ എസ്.അജയകുമാർ പുസ്തകാവതരണം നടത്തി.
കെ.പി.സി.സി ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ളിക്കേഷൻസ് വൈസ് ചെയർമാനുമായ പഴകുളം മധു ഉദ്ഘാടനം ചെയ്തു.
പ്രിയദർശിനി പബ്ലിക്കേഷൻ അക്കാഡമിക്ക് കൗൺസിൽ കൊല്ലം ജില്ലാ കോ-ഓർഡിനേറ്റർ ഷിബു എസ്. തൊടിയൂർ അദ്ധ്യക്ഷനായി.
കെ.ജി.രവി, മഠത്തിനേത്ത് വിജയൻ, സന്തോഷ് പ്ലാച്ചേരി, ഡെനിസ്, രാകേഷ് സത്യൻ,
മീന ശൂരനാട്, ഷഹീദ മലപ്പുറം, അമർനാഥ്, അശോക് കുമർ ഇല്ലിക്കുളം, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, രത്നമ്മ ബ്രഹ്മമുഹൂർത്തം എന്നിവർ സംസാരിച്ചു.