k

ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ കണ്ണേറ്റ വാർഡിൽ അപ്പൂപ്പൻ കാവ് ക്ഷേത്രം റോഡിൽ കാട് പിടിച്ച പുരയിടത്തിൽ ശേഖരിച്ചു വച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു. ഫയർഫോഴ്സ് സംഘം എത്തി തീയണച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. റോഡിൽ നിന്നു താഴ്ചയിലുള്ള പുരയിടത്തിൽ വൻതോതിൽ മാലിന്യം കുന്നുകൂടി കിടക്കുകയായിരുന്നു. ദൂരദേശങ്ങളിൽ നിന്നുവരെ ഇവിടെ മാലിന്യം തള്ളുന്നുണ്ട്. തീ ആളിപ്പടർന്നതോടെ നാട്ടുകാർ പഞ്ചായത്ത്‌ അംഗത്തിനെയും ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. സ്ഥിരമായി ഇവിടത്തെ കുഴികളിൽ മാലിന്യം തള്ളുകയും മുകളിൽ മണ്ണിട്ട് കുഴി നികത്താനുള്ള ശ്രമവുമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.