കൊല്ലം: സംസ്ഥാനത്ത് കഴിഞ്ഞ എട്ടു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 31,140 പോക്സോ കേസുകൾ. ഈ വർഷം ഒക്ടോബർ വരെ 3,782. കഴിഞ്ഞ വർഷമുണ്ടായത് 4,641 കേസുകൾ. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ നിയമം കർശനമാക്കുമ്പോഴും പോക്സോ കേസുകളിൽ വർദ്ധന. കേരള പൊലീസ് പ്രസിദ്ധീകരിച്ച കണക്കിലാണിത്.


ഈ വർഷം ഏറ്റവുമധികം കേസുകൾ തിരുവനന്തപുരത്ത്- 485. റൂറൽ പരിധിയിൽ 337, സിറ്റിയിൽ 151. രണ്ടാമത് മലപ്പുറം- 425. കൊവിഡിനുശേഷം കേസുകളുടെ എണ്ണം വർദ്ധിച്ചു. കഴിഞ്ഞ രണ്ടുവർഷമായി കേസുകൾ നാലായിരത്തിന് മുകളിലാണ്. 2016, 2017ൽ മൂവായിരത്തിൽ താഴെയായിരുന്നു. 2016- 2019ൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിൽ. കൊവിഡ് കാലമായ 2020, 2021ൽ മലപ്പുറത്തായിരുന്നു ഏറ്റവുമധികം കേസുകൾ.

റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളിലും വർദ്ധനയുണ്ട്. 2016 മുതൽ 2022വരെ കേസുകളുടെ എണ്ണം രണ്ടക്കം കടന്നിരുന്നില്ല. എന്നാൽ, 2023ലും 2024ലും രണ്ടക്കം കടന്നു.

പ്രതികളിൽ ഭൂരിഭാഗവും

ബന്ധുക്കളും വയോധികരും

ഇരകൾക്കുനേരേ അതിക്രമം നടന്നതിൽ 20% പൊതുസ്ഥലങ്ങളിലും 15% പ്രതികളുടെ വീടുകളിലുമാണ്

പ്രതിസ്ഥാനത്തുള്ളവരിൽ ഭൂരിഭാഗവും ബന്ധുക്കളും വയോധികരും. പത്തുമുതൽ പ്ലസ്ടുവരെയുള്ള കുട്ടികളാണ് കൂടുതലായും ചൂഷണത്തിനിരയാകുന്നത്

ആൺകുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളും വർദ്ധിച്ചു ലൈംഗികാതിക്രമങ്ങൾ കൂടുതലും പുറത്തു വരുന്നത് സ്‌കൂളുകളിലും മറ്റുമുള്ള കൗൺസലിംഗിലൂടെ


പോക്സോ കേസുകൾ

2016..............2131

2017.............2702

2018.............3174

2019.............3634

2020.............3042

2021.............3516

2022.............4518

2023............ 4641

2024

(ഒക്ടോ. വരെ)....3785