ccc
ജനകീയ കൂട്ടായ്‌മ ചാച്ചി പുന്നയിൽ നിന്ന് പുന്നലയിലേക്ക് നടത്തിയ പന്തംകൊളുത്തി പ്രകടനം

പുന്നല : ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നവീകരണത്തിന്റെ പേരിൽ രണ്ട് വർഷമായി സഞ്ചാരയോഗ്യമല്ലാതായ പത്തനാപുരം -പുന്നല - കറവൂർ - അലിമുക്ക് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ചാച്ചിപുന്നയിൽ നിന്ന് ആരംഭിച്ച പ്രകടനം പുന്നലയിൽ സമാപിച്ചു. സുനിൽ, എ.ആ‌ർ.അരുൺ , മഹേഷ്‌ അമ്പാടി , ഷാജി പി.തച്ചൻകോഡ് ,സുബാഷ് പട്ടാഴി എന്നിവർ നേതൃത്വം നൽകി.