
കൊല്ലം: ഇടത് സർക്കാർ വിദ്യാഭ്യാസ മേഖലയെ മലീമസമാക്കിയെത്ത് യൂത്ത് കോൺഗ്രസ് സസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു. ചോദ്യ പേപ്പർ ചോർത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡറക്ടറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഹസ്ന അർഷാദ് അദ്ധ്യക്ഷയായി. നേതാക്കളായ നവാസ് റഷാദി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അസൈൻ പള്ളിമുക്ക്, കൗശിക്.എം.ദാസ്, ആഷിക് ബൈജു, ഉല്ലാസ് ഉളിയക്കോവിൽ, അജിത്ത് ലാൽ, നസ്മൽ കലത്തിക്കാട്, ഹർഷാദ് മുതിരപ്പറമ്പ്, അജ്മൽ പള്ളിമുക്ക്, കൃഷ്ണപ്രസാദ്, ഗോകുൽ കടപ്പാക്കട, ഷിബു തൃക്കടവൂർ, അർജുൻ ഉളിയക്കോവിൽ, മിഥുൻ കടപ്പാക്കട, സെയ്ദലി, ഫൈസൽ, സുദർശൻ ബാബു, നിസാം മുളങ്കാടകം തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ചാണ് സമരം അവസാനിപ്പിച്ചത്.