pipe

കൊ​ല്ലം: എൻ.എ​ച്ച്.എ.ഐ​യു​ടെ ക​ടും​പി​ടിത്ത​ത്തിൽ കു​ടു​ങ്ങി അ​മൃ​ത് 2 പ​ദ്ധ​തി ജി​ല്ല​യിൽ ഇ​ഴ​യു​ന്നു. കു​ടി​വെള്ള പൈ​പ്പ് ലൈ​നു​കൾ സ്ഥാ​പി​ക്കാൻ എൻ.എ​ച്ച്.എ.ഐ ഇ​ര​ട്ടി​ത്തു​ക ചെ​ല​വാക്കു​ന്ന നിർ​ദ്ദേ​ശ​ങ്ങൾ മു​ന്നോ​ട്ടു​വ​യ്​ക്കു​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം. ചി​ല​യി​ട​ങ്ങ​ളിൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പിൽ നി​ന്ന് അ​നു​മ​തി വൈ​കു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ അ​മൃ​ത് 2 പ​ദ്ധ​തി​യിൽ ജി​ല്ല​യി​ലെ അ​ഞ്ച് ന​ഗ​ര​സ​ഭ​ക​ളി​ലാ​യി അ​നു​മ​തി ല​ഭി​ച്ച 276 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളിൽ 18.86 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ഇ​തു​വ​രെ ചെ​ല​വി​ടാ​നാ​യ​ത്.

ഞാ​ങ്ക​ട​വ് കു​ടി​വെള്ള പ​ദ്ധ​തി​യു​ടെ ട്രീ​റ്റ്‌​മെന്റ് പ്ലാന്റിൽ നി​ന്നു​ള്ള കു​ടി​വെ​ള്ളം ന​ഗ​ര​ത്തിൽ പു​തു​താ​യി നിർ​മ്മി​ക്കു​ന്ന ടാ​ങ്കു​ക​ളിൽ എ​ത്തി​ക്കാ​നു​ള്ള പൈ​പ്പി​ട​ലാ​ണ് എൻ.എ​ച്ച്.എ.ഐ​യു​ടെ ക​ടും​പി​ടു​ത്ത​ത്തിൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

വ​ട​ക്കേ​വി​ള മു​തൽ കാ​വ​നാ​ട് വ​രെ 12 കി​ലോ മീ​റ്റർ ദൂ​ര​ത്തിൽ പൈ​പ്പി​ടാൻ 58 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് അ​മൃ​തിൽ ഉൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ദേ​ശീ​യ​പാ​ത ആ​റു​വ​രി​യാ​ക്ക​ലി​ന്റെ നിർ​മ്മാ​ണം തു​ട​ങ്ങു​ന്ന​തി​ന് മുമ്പേ ത​ന്നെ നിർ​വ​ഹ​ണ ഏ​ജൻ​സി​യാ​യ വാ​ട്ടർ അ​തോ​റി​റ്റി പൈ​പ്പി​ടാൻ എൻ.എ​ച്ച്.ഐ​യോ​ട് അ​നു​മ​തി ചോ​ദി​ച്ചി​രു​ന്നു. അ​ന്ന് പ​ല​കാ​ര​ണ​ങ്ങൾ നി​ര​ത്തി നി​ഷേ​ധി​ച്ച ശേ​ഷം ഇ​പ്പോൾ നിർ​മ്മാ​ണം പൂർ​ത്തി​യാ​യെ​ന്ന പേ​രിൽ 40 കോ​ടി കൂ​ടി അ​ധി​കം ചെ​ല​വാ​ക്കി ചെ​റി​യ ഓ​ട സ്ഥാ​പി​ച്ച് പൈ​പ്പി​ടാൻ നിർ​ദ്ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ പൈ​പ്പ് ലൈൻ സ്ഥാ​പി​ച്ചാ​ലേ വി​ത​ര​ണ പൈ​പ്പു​ക​ളും സം​ഭ​ര​ണ ടാ​ങ്കു​ക​ളും സ്ഥാ​പി​ക്കാ​നാ​കൂ. പ്ര​ധാ​ന പൈ​പ്പ് ലൈ​നി​ന് അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാൽ തു​ടർ പ്ര​വൃ​ത്തി​ക​ളും ആ​രം​ഭി​ക്കാൻ ക​ഴി​യു​ന്നി​ല്ല. ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യി​ലും സ​മാ​ന​മാ​യ പ്ര​ശ്‌​ന​മു​ണ്ട്.


ക​രാ​റു​കാ​രും കു​ഴ​യ്​ക്കു​ന്നു

ഏ​റ്റെ​ടു​ത്ത പ​ദ്ധ​തി​കൾ പ​ല​തും ഉ​പേ​ക്ഷി​ച്ച് ക​രാ​റു​കാ​രും അ​മൃ​ത് 2 വി​ന്റെ മു​ന്നോ​ട്ടു​പോ​ക്കി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. കൊ​ല്ലം ന​ഗ​ര​ത്തിൽ സ്വീ​വേ​ജ് ശൃം​ഖ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ള്ളി​ത്തോ​ട്ടം​ താ​മ​ര​ക്കു​ളം ഭാ​ഗ​ത്ത് പൈ​പ്പ് ലൈൻ സ്ഥാ​പി​ക്കാൻ 45 കോ​ടി​ക്ക് ക​രാ​റെ​ടു​ത്ത ക​മ്പ​നി ഇ​പ്പോൾ പ്ര​വൃ​ത്തി ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മ​റ്റ് ന​ഗ​ര​സ​ഭ​ക​ളി​ലും ഒ​രു വർ​ഷം മുമ്പ് ക​രാ​റാ​യ പ്ര​വൃ​ത്തി​കൾ ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല.


അ​നു​മ​തി ല​ഭി​ച്ച​ത് ₹ 276 കോ​ടി

ചെ​ല​വി​ട്ട​ത് ₹ 18.86 കോ​ടി

ന​ഗ​ര​സ​ഭ​കൾ ചെ​ല​വി​ട്ട​ത്

കൊ​ല്ലം കോർ​പ്പ​റേ​ഷൻ​ ₹ 6.3 കോ​ടി
പ​ര​വൂർ ​₹ 9.57 കോ​ടി
ക​രു​നാ​ഗ​പ്പ​ള്ളി​ ₹ 0.11 കോ​ടി
കൊ​ട്ടാ​ര​ക്ക​ര​ ₹ 0.04 കോ​ടി
പു​ന​ലൂർ​ ₹ 2.84 കോ​ടി