shastham-
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും കെ.എസ്.എം.ഡി.ബി കോളേജിന്റെയും ആഭിമുഖ്യത്തിൽ നടന്ന സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ നി‌ർവഹിക്കുന്നു

ശാസ്താംകോട്ട : ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും കെ.എസ്.എം.ഡി.ബി കോളേജിന്റെയും ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ, വിമൻസ് സ്റ്റഡി സെന്റർ കൺവീനർമാരായ ഡോ.എസ്.ജയന്തി, കെ.വി.സൺറിമ , ലേഡി റെപ്രസെന്റേറ്റീവുമാരായ എസ്.സൽമ, ബി.നന്ദ എന്നിവർക്ക് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.സി.പ്രകാശിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പുഷ്പ കുമാരി മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.സനൽകുമാർ, വി.രതീഷ്, എസ്.ഷീജ, ഡിവിഷൻ മെമ്പർ തുണ്ടിൽ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.ഷാജഹാൻ, ആർ.രാജി, എസ്.ശശികല, രാജി രാമചന്ദ്രൻ, ബി.ഡി.ഒ ചന്ദ്രബാബു, സെനറ്റ് മെമ്പർ ഡോ.എസ്.ആർ.അജേഷ്, കൗൺസിൽ സെക്രട്ടറി ഡോ.ആശാ രാധാകൃഷ്ണൻ, സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് കൺവീനർമാരായ ഡോ.എസ്.ജയന്തി, കെ.വി.സൺറിമ , കോളേജ് സീനിയർ സൂപ്രണ്ട് ആ‌ർ. ശ്രീജ , കോളേജ് യൂണിയൻ ചെയർമാൻ സഞ്ചു ജെ.തരകൻ, എസ്.സൽമ , ബി.നന്ദ എന്നിവർ സംസാരിച്ചു. ശൂരനാട് മെഡിക്കൽ ഓഫീസർ ഡോ. ടി.ബുഷ്ര ബോധവത്കരണ ക്ലാസ് നയിച്ചു.