കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിൽ നാഷണൽ സർവീസ് സ്‌കീം സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി.അനിത ശങ്കർ അദ്ധ്യക്ഷയായി.
വാർഡ് കൗൺസിലർ എ.അനീഷ്‌കുമാർ, സൈക്കോളജിസ്റ്റ് ഡോ.ഷിനുദാസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റാണിമോൾ, വകുപ്പ് മേധാവികളായ എസ്.സീത, ഷീബ പ്രസാദ്, ശാലിനി.എസ്.നായർ, അപർണ കോണത്ത്, മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രജനീഷ് രവി, കോളേജ് യൂണിയൻ ചെയർമാൻ ശരത്ത് ഉല്ലാസ്, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറിമാരായ കാർത്തികേയൻ, നവനീത തുടങ്ങിയവർ സംസാരിച്ചു.
കടപ്പാക്കട വേപ്പാലുംമൂടിന് സമീപത്തെ രാമസ്വാമി മഠത്തിൽ മാതൃകാ ജൈവ പച്ചക്കറിത്തോട്ടം നിർമ്മാണം, വള്ളുവൻതറ കോളനി, ബീച്ച്, അങ്കണവാടി ശുചീകരണം, ക്യാമ്പസ് സൗന്ദര്യവത്കരണം, ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ, സന്ദേശ റാലികൾ, ഫ്‌ളാഷ് മോബുകൾ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, രക്തദാന ക്യാമ്പ്, ട്രാഫിക് ബോധവത്കരണം എന്നിവയാണ് ക്യാമ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ.