കരുനാഗപ്പള്ളി: ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സൊസെറ്റി പത്തനാപുരം ഗാന്ധിഭവനിൽ സംഘടിപ്പിച്ച ഗ്ലോറി 2024 സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാരിറ്റബിൾ സൊസെറ്റി വൈസ് ചെയർമാൻ ജെയിസൺ ജെയിംസ് തഴവ അദ്ധ്യക്ഷനായി. ഡോ.മറിയ ഉമ്മൻ, ഹാഫിള് കുമ്മനം നിസാമുദ്ദീൻ അസ്ഹരി എന്നിവർ മുഖ്യ അതിഥികളായിരുന്നു. ബസലേൽ റമ്പാൻ അനുഗ്രഹ പ്രഭാഷണം നടത്തി. ആദരവുകൾ ഏറ്റുവാങ്ങിയത് മൗണ്ട് സീനായി ആശ്രമം മാനേജർ ഫാ. കെ.ടി. വർഗ്ഗീസ്, ഗാന്ധിഭവൻ സെക്രട്ടറി ആൻഡ് മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജൻ സെന്റ് തോമസ് കറ്റാനം ആൻഡ് പറാട്ട് ഹോസ്പിറ്റൽ പുതുപ്പള്ളി ആശുപത്രിയിലെ ആസ്ഥിരോഗ വിദഗ്ധൻ ഡോ.ജെറി മാത്യു എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. ആദിനാട് ശശി, ഡോ.വിൻസെന്റ് ഡാനിയേൽ ഭുവന ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഉമ്മൻചാണ്ടി ,ആശ്രയ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ശിവകുമാർ സ്വാഗതവും അശോക് കുമാർ നന്ദിയും പറഞ്ഞു.