al
ഇപ്റ്റ പുത്തൂർ മേഖല വാർഷിക കൺവെൻഷനും,സാംസ്‌കാരിക സമ്മേളനവും കവി കുരിപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: ഇപ്റ്റ പുത്തൂർ മേഖല വാർഷിക കൺവെഷനും വെണ്ടാർ, പുത്തൂർ, പാങ്ങോട്, മലനട, സ്‌കൂളുകളിൽ നിന്ന് കല കായിക ശാസ്ത്ര വിഷയങ്ങളിൽ വ്യക്തിഗത മികവ് തെളിയിച്ച കുട്ടികൾക്കുള്ള അനുമോദനവും പുത്തൂരും സമീപ പ്രദേശങ്ങളിലും വിവിധ തലങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള ആദരവും ഇപ്റ്റ പുത്തൂർവാർഷിക കൺവെൻഷന്റെ ഭാഗമായി ഇപ്റ്റയുടെ നേതൃത്വത്തിൽ പുത്തൂർ വ്യാപാര ഭവനിൽ നടന്നു. നാടക സിനിമ സീരിയൽ നടനും സാംസ്‌കാരിക പ്രവർത്തകനുമായ കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘടകസമിതി കൺവീനർ അഡ്വ.സി.ജി. ശശികുമാർ അദ്ധ്യക്ഷനായി. ഇപ്റ്റ സംസ്ഥാന സമിതി അംഗം റെജി പുത്തൂർ, ജില്ല ജോയിംഗ് സെക്രട്ടറി ജിജി മടാം തോട്ടം, ഇപ്റ്റ സ്കൂൾ ഒഫ് ആർട്സ് പ്രിൻസിപ്പൽ പാങ്ങോട് രാധാകൃഷ്ണൻ നന്ദി പറഞ്ഞു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം കവി കുരിപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഇപ്റ്റ സംസ്ഥാന ട്രഷറർ അഡ്വ ആർ. വിജയകുമാർ, സംസ്ഥാന സമിതി അംഗം റെജി പുത്തൂർ, ജില്ല ആക്ടിംഗ് സെക്രട്ടറി എം.ബി.ഭൂപേഷ്, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ അഡ്വ.സുമലാൽ, ആർ.രശ്മി, വെട്ടിക്കവല ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അഡ്വ.ബച്ചി ബി.മലയിൽ, നെടുവത്തൂർ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.സൂസമ്മ എന്നിവർ പങ്കെടുത്തു.