കരുനാഗപ്പള്ളി: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി ശ്രദ്ധയുടെ ആഭിമുഖ്യത്തിൽ വലിയകുളങ്ങര ഹാർമണി കെയർ ഹോമിൽ വെച്ച് ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനവും ലഹരി വിരുദ്ധ സപ്ലിമെന്റിന്റെ പ്രകാശനവും ജീവകാരുണ്യ പ്രവർത്തകൻ മെഹർഖാൻ ചേലന്നല്ലൂർ നിർവഹിച്ചു. ശ്രദ്ധ ചെയർമാൻ റഷീദ് കോട്ടയ്ക്കാട്ട്, ഉപദേശക സമിതി കൺവീനർ നജീബ് മണ്ണേൽ, ശീതളാ സലാം എന്നിവർ ശിലപ്ശാലാ നടപടികൾ നിയന്ത്രിച്ചു. ശ്രദ്ധ വൈസ് ചെയർമാൻമാർ അഡ്വ.സാഗർ റഹീം, ശിവപ്രസാദ് അരുവിപ്പുറം, നദീറ കാട്ടിൽ എന്നിവർ രജിസ്ട്രേഷൻ നടപടികൾക്ക് നേതൃത്വം നൽകി. ആർ.സാജൻ വൈശാഖം അനുശോചന പ്രമേയം അവതരിപ്പിച്ചു. നല്ല ഗൃഹാന്തരീക്ഷം സൃഷ്ടിക്കു ലഹരിയെ ചെറുക്കൂ എന്ന വിഷയത്തിൽ അഡ്വ.സുധീർ കാരിക്കലും ശ്രദ്ധയുടെ കരുത്തും കരുതലും എന്ന വിഷയത്തിൽ ജനറൽ കൺവീനർ പി. ബ്രൈറ്റ്സിനും ക്ലാസുകൾ നയിച്ചു. ലഹരി വിരുദ്ധ സംഘാടകസമിതി ചെയർമാൻ സിയോൺ ശിഹാബ് സ്വാഗതവും ട്രഷറർ മോഹനൻ നന്ദിയും പറഞ്ഞു.