photo
അഞ്ചൽ ബ്ലോക്ക് തല സംരംഭകത്വ ബോധവത്കരണ പരിപാടി പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: വ്യവസായ വകുപ്പിന്റെയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി.ജോസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്.മായാ കുമാരി,എൻ.കോമളകുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റെജി ഉമ്മൻ, ഇ.കെ. സുധീർ, റീന ഷാജഹാൻ, കീർത്തി പ്രശാന്ത്, ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എസ്.നെജീം എന്നിവർ സംസാരിച്ചു. വ്യവസായ വകുപ്പ് - സംരംഭക മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികൾ, ബാങ്ക് വായ്പ്പ നടപടിക്രമങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസും സംഘടിപ്പിച്ചു.