ചവറ സൗത്ത്: തെക്കുംഭാഗം കാസ്ക്കറ്റ് വായനശാലയുടെ നേതൃത്വത്തിൽ തോപ്പിൽ ഭാസി ജനകീയ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ സുരേഷ് ബാബു തോപ്പിൽ ഭാസി അനുസ്മരണ പ്രഭാഷണം നടത്തി. കാസ്ക്കറ്റ് മ്യൂസിക് ക്ലബ്ബിന്റെ ഉദ്ഘാടനം കാസ്ക്കറ്റ് രക്ഷാധികാരി ആർ.ഷാജി ശർമ്മ നിർവഹിച്ചു. കെ.പി.എ.സി നാടകഗാനങ്ങളുടെ ആലാപനം നടന്നു. സുധീഷ് അശ്വമേധം നാടക ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം നടത്തി. ജില്ലാ - സബ് ജില്ലാ തലങ്ങളിൽ പ്രസംഗ മത്സരങ്ങളിൽ സമ്മാനർഹരായ വിദ്യാർത്ഥികൾ തോപ്പിൽഭാസി എന്ന വിഷയത്തെ അനുസ്മരിച്ച് സംസാരിച്ചു. കഥകളി നടൻ കലാമണ്ഡലം മുരുകന് കാസ്ക്കറ്റിന്റെ ആദരം നൽകി. പ്രൊഫഷണൽ നാടകകൃത്ത് ജി.കെ. ദാസ്,കാസ്ക്കറ്റ് പ്രസിഡന്റ് ബി.കെ. വിനോദ്, സെക്രട്ടറി കെ.എസ്. അനിൽ, ബാജി സേനാഥിപൻ, പി. സാബു. പ്രശാന്ത് കുമാർ സാംബശിവൻ, ഇ.എം.എസ് ചാരിറ്റബിൾ സെക്രട്ടറി സി. ശശിധരൻ , യോഹന്നാൻ ആവിഷ്ക്കാര എന്നിവർ സംസാരിച്ചു.