thandan-

അഞ്ചാലുംമൂട്: കേരള തണ്ടാൻ സർവീസ് സൊസൈറ്റി സംസ്ഥാന വാർഷിക പ്രതിനിധിസമ്മേളനം അഞ്ചാലുംമൂട് കോട്ടയ്ക്കകം എൻ.എസ്.എസ് കരയോഗം ഓഡിറ്റോറി യത്തിൽ റിട്ട. ജില്ലാ ജഡ്‌ജി എൻ.ലീലാമണി ഉദ്ഘാടനം ചെയ്തു. കെ.ടി.എസ്.എസ് സംസ്ഥാന പ്രസിഡന്റ് എം.ജനാർദ്ദനൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി വി.ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർ ഗിരിജ സന്തോഷ്, വി.ദിവാകരൻ, ടി.സുരേഷ്, ബാലൻ, ഡോ. പി.രാഘവൻ, വി.വിജയൻ, എസ്.പുരുഷോത്തമൻ, പി.ബാബു, കെ.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. മികച്ച കർഷകനായ പാപ്പാടിവിള സതീശൻ പിള്ളയെ ആദരിച്ചു.

തുടർച്ചയായി 47-ാം വർഷവും എം.ജനാർദ്ദനനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. വി.ബാബു (സെക്രട്ടറി), കെ.പുരുഷോ ത്തമൻ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മുപ്പതംഗ ഭരണസമിതിയെയും തിരഞ്ഞെടുത്തു.