
കൊല്ലം: 2023ലെ പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡിന് കേരളകൗമുദി ഫോട്ടോഗ്രാഫർ എം.എസ്.ശ്രീധർലാൽ അർഹനായി. ജലോത്സവത്തോടനുബന്ധിച്ച് വ്യോമസേന കൊല്ലം ആശ്രാമം അഷ്ടമുടി കായലിന് മുകളിൽ നടത്തിയ അഭ്യാസ പ്രകടനത്തിന്റെ 'അളവ് ഒപ്പിച്ച് അഭ്യാസം' എന്ന ചിത്രമാണ് ശ്രീധർ ലാലിനെ അവാർഡിന് അർഹനാക്കിയത്. മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ ഇഗ്നേഷ്യസ് പെരേര, കെ.രാജൻ ബാബു, ഐ- പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എച്ച്.കൃഷ്ണകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ്.എസ്.അരുൺ എന്നിവരുൾപ്പെട്ട പാനലാണ് വിധി നിർണയം നടത്തിയത്. കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ മേടയിൽ സുരേഷ് ലാൽ, യമുന എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ: അമൽ ലാൽ.