എഴുകോൺ: ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് ജില്ലയിലെ 25 കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. വിവിധ സാംസ്കാരിക സാമുദായിക സംഘടനകളുടെ സംയുക്ത നേതൃയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ആർ.ശങ്കറുടെ ജന്മഗ്രാമത്തിൽ നിന്ന് 28നാണ് പദയാത്ര ആരംഭിക്കുന്നത്. പദയാത്ര ക്യാപ്ടൻ എഴുകോൺ രാജ്മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി.സ്വാമിനാഥൻ അദ്ധ്യക്ഷനായി. സിദ്ധനർ സർവീസ് സൊസൈറ്റി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പാത്തല രാഘവൻ, കേരള വേടർ മഹാസമാജം സംസ്ഥാന പ്രസിഡന്റ് പട്ടംതുരുത്ത് ബാബു, ശ്രേഷ്ഠഭാഷാ മലയാളം ശാസ്ത്രകലാ സാഹിത്യ സാംസ്കാരിക വേദി ചെയർമാൻ പോൾ രാജ് പൂയപ്പള്ളി, കവി ഉണ്ണി പുത്തൂർ, ഉപ ക്യാപ്ടന്മാരായ ശാന്തിനി കുമാരൻ, നടരാജൻ ഉഷസ്, രഞ്ജിനി ദിലീപ്, ശോഭന ആനക്കോട്ടൂർ എന്നിവർ സംസാരിച്ചു. പുത്തൂർ മുതൽ കൊല്ലം ജില്ലാ അതിർത്തിയായ കാപ്പിൽ വരെയുള്ള 25 കേന്ദ്രങ്ങളിലാണ് പദയാത്രയെ സ്വീകരിക്കുന്നത്.