കൊല്ലം: സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് ജില്ലാ സമ്മേളനം 20, 21 തീയതികളിൽ ശാസ്താംകോട്ട ജെമിനി ഹൈറ്റ്സ് ഓഡിറ്റോറിയത്തിൽ നടക്കും. 20ന് വൈകിട്ട് 3ന് കെ.എസ്.പി.എസ് ജില്ലാ പ്രസിഡന്റ് ജി.സരോജാക്ഷൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന ജില്ലാ കൗൺസിൽ യോഗം സംസ്ഥാന ട്രഷറർ ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
21ന് രാവിലെ 10ന് ജില്ലാ സമ്മേളനം കെ.എസ്.പി.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സരോജാക്ഷൻപിള്ള അദ്ധ്യക്ഷനാകും. 11.30ന് സാംസ്കാരിക സമ്മേളനം ആർ.എസ്.എസ് ഗ്രാമ - ജില്ലാ സംഘചാലക് ആർ.മോഹനൻ ഉദ്ഘാടനം ചെയ്യും. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഫെറ്റോ ജനറൽ സെക്രട്ടറി പി.എസ് ഗോപകുമാറിനെ ചടങ്ങിൽ അനുമോദിക്കും.
12.30ന് വനിത സമ്മേളനം ബി.ജെ.പി ജില്ലാ സെക്രട്ടറി രാജേശ്വരി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.15ന് സംഘടന സമ്മേളനം മുൻ സംസ്ഥാന സെക്രട്ടറി പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനാകും. ജില്ലാ പ്രസിഡന്റ് ജി.സരോജാക്ഷൻപിള്ള, സെക്രട്ടറി ഡി.ബാബുപിള്ള, വൈസ് പ്രസിഡന്റ് കെ.വേണുഗോപാലക്കുറുപ്പ്, ജനറൽ കൺവീനർ കെ.ഓമനക്കുട്ടൻപിള്ള, വൈസ് പ്രസിഡന്റ് പി.കുമാർ എന്നിവർ പങ്കെടുത്തു.