കൊ​ല്ലം: സി​നി​മാ പ്ര​വർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്​മ​യാ​യ 'സി​ക' ഫി​ലിം സൊ​സൈ​റ്റി​യു​ടെ ഉ​ദ്​ഘാ​ട​ന​വും അ​ന്താ​രാ​ഷ്ട്ര ഹ്ര​സ്വ ച​ല​ച്ചി​ത്ര​മേ​ള​യും 22, 23 തീ​യ​തി​ക​ളിൽ മൈ​നാ​ഗ​പ്പ​ള്ളി എ​സ്​.സി.വി യു.പി സ്​കൂൾ ഓ​ഡി​റ്റോ​റി​യ​ത്തിൽ ന​ട​ക്കും. വൈ​കി​ട്ട് 5ന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​കൻ ഷാ​ജി.എൻ.ക​രുൺ ഉ​ദ്​ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് പി.കെ ഗോ​പൻ അ​ദ്ധ്യ​ക്ഷ​നാകും. തി​ര​ക്ക​ഥാ​കൃ​ത്ത് പി.അ​ന​ന്ത ​പ​ത്മ​നാ​ഭൻ മു​ഖ്യാ​തി​ഥി​യാ​കും. തു​ടർ​ന്ന് സി​ക അ​ന്താ​രാ​ഷ്ട്ര ഹ്ര​സ്വ ച​ല​ച്ചി​ത്ര പു​ര​സ്​കാ​രം നേ​ടി​യ ഷോർ​ട്ട് ഫി​ലി​മു​ക​ളു​ടെ പ്ര​ദർ​ശ​നം ന​ട​ക്കും. 22ന് രാ​വി​ലെ 9ന് ഗാ​ന്ധി സ്​മൃ​തി ചി​ത്ര പ്ര​ദർ​ശ​ന​ത്തോ​ടു​കൂ​ടി പ​രി​പാ​ടി​കൾ ആ​രം​ഭി​ക്കും. കേ​ര​ള യൂ​ത്ത് പ്ര​മോ​ഷൻ കൗൺ​സിൽ ചെ​യർ​മാൻ സു​മൻ​ജി​ത്ത് മി​ഷ ഉ​ദ്​ഘാ​ട​നം ചെ​യ്യും. 10ന് ഗ്രാ​മ​ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഗ​മം. ഗോ​പൻ കൽ​കാ​രം അ​ദ്ധ്യ​ക്ഷ​നാകും. ജെ.പി.ജ​യ​ലാൽ മോ​ഡ​റേ​റ്ററാ​കും.

23ന് രാ​വി​ലെ 8ന് കു​ട്ടി​കൾ​ക്കാ​യി ക​ഥാ​ര​ച​ന, ഹൃ​സ്വ​ചി​ത്ര നി​രൂ​പ​ണം, ചി​ത്ര​ര​ച​ന, ആ​ക്ടിം​ഗ് കോ​മ്പ​റ്റീ​ഷൻ, 1ന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​കൻ ആ​ദർ​ശ്.എൻ കൃ​ഷ്​ണ​യു​ടെ നേ​തൃ​ത്വ​ത്തിൽ ചിൽ​ഡ്രൻ​സ് ഫി​ലിം വർ​ക്ക്‌​ഷോ​പ്പ്, 2ന് 'സി​നി​മ ഇ​ന്ന​ലെ ഇ​ന്ന് നാ​ളെ'എ​ന്ന വി​ഷ​യ​ത്തിൽ ഓ​പ്പൺ ഫോ​റം. മാ​ദ്ധ്യ​മ പ്ര​വർ​ത്ത​കൻ പി.കെ.അ​നിൽ​കു​മാർ മോ​ഡ​റേ​റ്ററാകും.

4ന് സാം​സ്​കാ​രി​ക സ​മ്മേ​ള​ന​വും അ​വാർ​ഡ് വി​ത​ര​ണ​വും കോ​വൂർ കു​ഞ്ഞു​മോൻ എം.എൽ.എ ഉ​ദ്​ഘാ​ട​നം ചെ​യ്യും. മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് വർ​ഗീ​സ് ത​ര​കൻ അ​ദ്ധ്യ​ക്ഷ​യാകും. അ​ബിൻ ബി​നോ മു​ഖ്യാ​തി​ഥി​യാ​കും. 7ന് മ​ത്താ​യി സു​നി​ലും, ബൈ​ജു മ​ല​ന​ട​യും അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ടൻ പാ​ട്ടു​ക​ളോ​ടെ ഹ്ര​സ്വ ച​ല​ച്ചി​ത്രോ​ത്സ​വം സ​മാ​പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​കളാ​യ അ​നിൽ കി​ഴ​ക്ക​ട​ത്ത്, കെ.വി.വി​നു, തു​ള​സി ദേ​വി, ലാൽ കൃ​ഷ്​ണൻ, ഷീ​ബ.എം.ജോൺ എ​ന്നി​വ‌‌ർ പത്രസമ്മേളനത്തിൽ പ

ങ്കെടുത്തു.