sdpi-

കൊല്ലം: എസ്.ഡി.പി.ഐ ജില്ലാ പ്രതിനിധി സഭ ആശ്രാമം യൂനുസ് കൺവെൻഷൻ ഹാളിൽ ദേശീയ പ്രവർത്തക സമിതി അംഗം മുവാറ്റുപുഴ അഷ്‌റഫ്‌ മൗലവി ഉദ്ഘാടനം ചെയ്തു. ഡോ. ബി.ആർ. അംബേദ്കറിനെതിരായ പരാമർശം രാജ്യത്തിന്റെ ഭരണഘടനയ്ക്കും മതേതരത്വത്തിനും എതിരാണന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. ഷെരീഫ് സ്വാഗതം പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി റിയാസ് കണ്ണനല്ലൂർ, സെക്രട്ടറിമാരായ നുജുമുദ്ദീൻ അഞ്ചുമുക്ക്, രാഖി അശോകൻ, മനാഫ് പത്തടി എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, സംസ്ഥാന സെക്രട്ടറിമാരായ ജോൺസൺ കണ്ടച്ചിറ, എം.എം. താഹിർ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ അജ്മൽ ഇസ്മയിൽ, അഡ്വ. എ.കെ. സലാഹുദ്ദീൻ, ജില്ല ട്രഷർ ഷറാഫത്ത് മല്ലം, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഷംസുദ്ദീൻ പോരുവഴി, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. ഷാഹുൽ ഹമീദ്, നാസർ കുരുടന്റയ്യം, കണ്ണൻ പട്ടത്താനം, സലിം വിളയിലയ്യം, സലീന സുധീർ, മുഹമ്മദ് റിഫി അഞ്ചൽ, അജി വാണിരയ്യം, ഹബീബ് കൊല്ലം, തസ്നിം ബിനോയ്, സുലൈമാൻ റോഡുവിള എന്നിവർ സംസാരിച്ചു