കൊല്ലം: ആഗോള ധ്യാന ദിനമായ 21ന് ആർട്ട്‌ ഒഫ് ലിവിംഗും ധ്യാന പരിപാടികൾ നടത്തും. കേരളത്തിലെ എല്ലാ ജില്ലകളിലും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലും ഓഫീസുകൾ, വിദ്യാലയങ്ങൾ, പൊതു സ്ഥലങ്ങൾ, ആർട്ട്‌ ഒഫ് ലിവിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ സൗജന്യ ധ്യാനപരിശീലനം നടക്കുമെന്ന് ആർട്ട്‌ ഒഫ് ലിവിംഗ് കേരള അപ്പെക്സ് ബോഡി അറിയിച്ചു. ജില്ലയിലെ ഉദ്ഘാടനം രാമേശ്വരം ക്ഷേത്ര സന്നിധിയിൽ വൈകിട്ട് 5.30ന് എം.നൗഷാദ് എം.എൽ.എ നിർവഹിക്കും. കൊട്ടാരക്കര ഗണപതി അമ്പലം, ഓച്ചിറ പരബ്രഹ്മ സന്നിധി, കുണ്ടറ വേലുത്തമ്പി ദളവ സ്മാരകം, പുനലൂർ തൂക്കുപാലം, തുടങ്ങിയ ചരിത്ര പ്രധാന ഇടങ്ങളിലെല്ലാം പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ജയിലുകളിലും ധ്യാന പരിശീലനം നടത്തും. ഫോൺ: 9947087900, 9746567613, 8589882155.