t
ശ്രീനാരായണ വനിത കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലുള്ള സപ്തദിന ക്യാമ്പ് 'അരികെ' സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ. ആർ.എൻ. അൻസർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീനാരായണ വനിത കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലുള്ള സപ്തദിന ക്യാമ്പ് 'അരികെ' സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ. ആർ.എൻ. അൻസർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. എസ്. ജിഷ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ജില്ല കോ ഓർഡിനേറ്റർ ഡോ. ഡി. ദേവിപ്രിയ ക്യാമ്പ് സന്ദേശം നൽകി. സ്റ്റേറ്റ് ലെവൽ റിസോഴ്സ് പേഴ്സണായ ബ്രഹ്മനായകം മഹാദേവൻ ക്ലാസ് നയിച്ചു. ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ. എസ്.ആർ. റെജി, പി.ടി.എ സെക്രട്ടറി ഡോ. ആർ. രമ്യ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർമാരായ സോന ജി.കൃഷ്ണൻ സ്വാഗതവും ഡോ. എസ്. ദിവ്യ നന്ദിയും പറഞ്ഞു. വോളണ്ടിയർ സെക്രട്ടറിമാരായ എസ്. കാവ്യ, സി. പാർവതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.