കൊല്ലം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തി മികച്ച വിജയം നേടുന്നതിന് വാർഡ് തലങ്ങളിൽ 25 തൊഴിലാളികളെ വീതം ഉൾപ്പെടുത്തി കർമ്മസേന രൂപീകരിക്കുമെന്നും ദുരന്ത മുഖങ്ങളിൽ സേവന സന്നദ്ധരാകാൻ ഇവരെ ഉറപ്പാക്കുമെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. പുന: സംഘടിപ്പിച്ച ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കോതേത്ത് ഭാസുരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ തമ്പി കണ്ണാടൻ, കൃഷ്ണവേണി ശർമ്മ, വൈസ് പ്രസിഡന്റ് വടക്കേവിള ശശി, സംസ്ഥാന ഭാരവാഹികളായ ചിറ്റുമൂല നാസർ, മീര നായർ, ഒ.ബി. രാജേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. നാസറുദ്ദീൻ, ബി. ശങ്കരനാരായണപിള്ള, റീജിയണൽ പ്രസിഡന്റുമാരായ പനയം സജീവ്, എം. നൗഷാദ്, ജോസ് വിമൽരാജ്, ബാബുക്കുട്ടൻപിള്ള, പരവൂർ ഹാഷിം, വി. ഫിലിപ്പ് കൊട്ടാരക്കര, തടത്തിൽ സലിം, എ.എം. റാഫി, സാബു എബ്രഹാം, ഉല്ലാസ് പുന്നല, ടി.ആർ. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.