കൊല്ലം : സഹകരണ പെൻഷൻകാരെ ദ്രോഹിക്കുന്ന പെൻഷൻ പരിഷ്കരണ റിപ്പോർട്ട് തള്ളിക്കളയുക, നിറുത്തലാക്കിയ ക്ഷാമബത്ത പുന:സ്ഥാപിക്കുക, ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കുക, പെൻഷൻ പരിഷ്‌കരിക്കുക, ക്ഷേമനിധി പെൻഷൻ ഫണ്ടുകൾ ഒന്നാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷണേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സഹകരണ പെൻഷൻകാർ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. പെൻഷൻ പരിഷ്കരണ റിപ്പോർട്ട് കത്തിച്ചു. മുൻ മേയർ അഡ്വ. വി. രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ. വിജയൻപിള്ള അദ്ധ്യക്ഷത വഹി​ച്ചു. തൊടിയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി. രാജൻ, തേവലക്കര ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ബി. ശിവൻ, പെൻഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ.ജി. ശശിധരൻ, സംസ്ഥാന കമ്മറ്റി അംഗം എം. സന്തോഷ് കുമാർ, പുരുഷോത്തമ കുറുപ്പ് എന്നിവർ സംസാരി​ച്ചു. ജില്ലാ സെക്രട്ടറി പ്രബോധ് എസ്.കണ്ടച്ചിറ സ്വാഗതവും പെരുമ്പുഴ സുരേഷ് ബാബു നന്ദി​യും പറഞ്ഞു.