kaitha-
കൈതക്കോട് മാർബസേലിയോസ് പബ്ലിക് സ്കൂളിന്റെ 23-ാം വാർഷികാഘോഷം മാവേലിക്കര രൂപത അദ്ധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്ന്യാത്യോസ് ഉദ്ഘാടനം ചെയ്യുന്നു

കൈതക്കോട്: കൈതക്കോട് മാർബസേലിയോസ് പബ്ലിക് സ്കൂളിന്റെ 23-ാം വാർഷികാഘോഷം
മിറാക്കി -25 സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മാവേലിക്കര രൂപത അദ്ധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്ന്യാത്യോസ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. എം.പി.ലിബിൻ രാജ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ബീന വർഗീസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാഗസിന്റെയും കുട്ടികളുടെ കൈയ്യെഴുത്ത് മാഗസിന്റെയും പ്രകാശനം റവ. ഡോ.ജോഷ്വാ മാർ ഇഗ്ന്യാത്യോസ് നിർവഹിച്ചു. ജില്ലാ വികാരി ഫാ ചെറിയാൻ മായിക്കൽ ,പി.ടി.എ. പ്രസിഡന്റ് ഋക്ഷസ് നാഥ് എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർമാരായ സനോവ ഡയാന സജി ,ഹേമന്ത് സി.അനിൽ എന്നിവർ സംസാരിച്ചു. സ്കൂൾ ഡയറക്ടർ ഫാ.തോമസ് ശങ്കരത്തിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സ്മിത മോൾ നന്ദിയും പറഞ്ഞു.