photo
കർഷക കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനബിൽ ഭേദഗതിയുടെ പകർപ്പ്കത്തിച്ച് കൊണ്ട് നടത്തിയ പ്രതിഷേധ സമരം അഡ്വ.കെ.എ.ജവാദ് ഉദ്ഘാനം ചെയ്യുന്നു

കരുനാഗപ്പള്ളി. വനപാലകർക്ക് വനത്തിന് വെളിയിൽ വച്ച് ഏതൊരാളെയും വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാൻ അധികാരം നൽകുന്ന നിലവിലെ വന നിയമത്തിൽ ഭേദഗതി നൽകുന്ന ബില്ല് പിൻ വലിക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്രസംസ്ഥാന സർക്കാരുകൾ കർഷകരോട് കാട്ടുന്ന അനീതിയിൽ പ്രതിഷേധിച്ചും കർഷക കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിൽ ഭേദഗതിയുടെ പകർപ്പ്കത്തിച്ച് കൊണ്ട് പ്രതിഷേധക്കനൽ സമരം നടത്തി.

അഡ്വ.കെ.എ.ജവാദ് പ്രതിഷേധ സമരം ഉദ്ഘാനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷനായി. മരാരിത്തോട്ടം ജനാർദ്ദനൻ പിള്ള, കയ്യാലത്തറ ഹരിദാസ്, വി.കെ. രാജേന്ദ്രൻ, ബിനി അനിൽ, ജോൺസൺ കുരുപ്പി ളയിൽ, പി.വി.ബാബു. ഡി.വിജയൻ, കുറ്റിയിൽ ഷാനവാസ്, സന്തോഷ് ബാബു,സലിംകുമാർ കളരിക്കൽ, പൊടിയൻ, കർഷകരായ അലി, രാമചന്ദ്രൻ നന്ദകുമാർ ഷാജഹാൻ വാഴത്ത് തുടങ്ങിയവർ സംസാരിച്ചു.