കിഴക്കേ കല്ലട: സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന നക്ഷത്ര നിലാവ് ക്രിസ്മസ് ഈവ് 25ന് വൈകി​ട്ട് 5.30ന് പള്ളി അങ്കണത്തിൽ നടക്കും. സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ക്രിസ്മസ് സന്ദേശം നൽകും, ഫാ. എം.എം. വൈദ്യൻ കോറെ എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിക്കും. ശുശ്രുഷകസംഘം കൊല്ലം മെത്രാസന വൈസ് പ്രസിഡന്റ് ഫാ. ആൻഡ്രൂസ് വർഗ്ഗീസ് തോമസ്, ജോൺ ഫിലിപ്പ്, വൈ. ജോർജ് കുട്ടി എന്നിവർ സംസാരി​ക്കും. തുടർന്ന് കലാസന്ധ്യ.