 
പന്മന : വൈദ്യുതി ചാർജ്ജ് വർദ്ധന പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫീസിന് മുമ്പിൽ മാർച്ചും ധർണയും നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.ജർമ്മിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മാമൂലയിൽ സേതു കുട്ടൻ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി ഷംല നൗഷാദ് ,പൊന്മന നിഷാന്ത് ,ജോസ് വിമൽരാജ്,സി.കെ. രവീന്ദ്രൻ,ഷാ കറുത്തേടം, പന്മന ബാലകൃഷ്ണൻ അൻവർ കാട്ടിൽ,നിഷ സുനീഷ്,കോണിൽ രാജേഷ് ബിജു തെക്കുംഭാഗം,പന്മന രവി,പന്മനതുളസി, അനന്തകൃഷ്ണൻ,ജയ ചിത്ര തുടങ്ങിയവർ സംസാരിച്ചു.