
കൊല്ലം: പ്രതികരണം കലാ- സാംസ്‌കാരികവേദി ഏർപ്പെടുത്തിയ 2024 ലെ പ്രതികരണം അവാർഡ് അഡ്വ. ഇ. യൂസുഫ്കുഞ്ഞിന്.
10,001 രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന അവാർഡ് ജനുവരി ആദ്യവാരം കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന, പ്രതികരണം മാസികയുടെ 29-ാമത് വാർഷിക സമ്മേളനത്തിൽ സമ്മാനിക്കും.
സഹകരണ രംഗത്തെ സമഗ്രസംഭാവനയ്ക്കാണ് ഈ വർഷം അവാർഡ് നല്‌കുന്നത്. അരനൂറ്റാണ്ടായി സഹകരണ മേഖലയിൽ പ്രവർത്തിക്കുകയാണ് അഡ്വ. ഇ. യൂസുഫ് കുഞ്ഞ്. നിലവിൽ പന്മന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. കോയിവിള രാമചന്ദ്രൻ, ഉമയനല്ലൂർ തുളസീധരൻ, നെടുങ്ങോലം രഘു എന്നിവരടങ്ങുന്ന അവാർഡ് നിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
പത്രസമ്മേളനത്തിൽ കോയിവിള രാമചന്ദ്രൻ, നെടുങ്ങോലം രഘു, ഉമയനല്ലൂർ തുളസീധരൻ, ബിന്ദു ചന്ദ്രൻ, ആർ. സുമിത്ര, പൊന്നമ്മ മഹേശൻ, മധു കവിരാജ് തുടങ്ങിയവർ പങ്കെടുത്തു.