കൊ​ല്ലം: പ്ര​സി​ഡന്റ്‌​സ് ട്രോ​ഫി ജ​ലോ​ത്സ​വ​വും ചാം​പ്യൻ​സ് ബോ​ട്ട് ലീ​ഗ് ഫൈ​ന​ലും നാ​ളെ കൊ​ല്ലം ട്രാൻ. ഡി​പ്പോ​യ്​ക്ക് സ​മീ​പം അ​ഷ്ട​മു​ടി കാ​യ​ലിൽ ന​ട​ക്കും. ഉ​ച്ച​യ്​ക്ക് 2ന് മ​ന്ത്രി ജെ.ചി​ഞ്ചു​റാ​ണി ഉ​ദ്​ഘാ​ട​നം ചെ​യ്യും. മേ​യർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് പ​താ​ക ഉ​യർ​ത്തും. എം.മു​കേ​ഷ് എം.എൽ.എ അ​ദ്ധ്യ​ക്ഷ​നാകും. എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി മാ​സ് ഡ്രിൽ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും.

സ​മാ​പ​ന​ സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി കെ.എൻ.ബാ​ല​ഗോ​പാൽ നിർ​വ​ഹി​ക്കും. സ​മാ​പ​ന ​സ​മ്മേ​ള​ന​ത്തിൽ എം.നൗ​ഷാ​ദ് എം.എൽ.എ അ​ദ്ധ്യ​ക്ഷ​നാ​വും. എം.പി​മാ​രാ​യ കൊ​ടു​ക്കു​ന്നിൽ സു​രേ​ഷ്, കെ.സി.വേ​ണു​ഗോ​പാൽ, എം.എൽ.എ​മാ​രാ​യ പി.എ​സ്.സു​പാൽ, സു​ജി​ത്ത് വി​ജ​യൻ​പി​ള്ള, ജി.എ​സ് ജ​യ​ലാൽ, കോ​വൂർ കു​ഞ്ഞു​മോൻ, പി.സി.വി​ഷ്​ണു​നാ​ഥ്, സി.ആർ.മ​ഹേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് പി.കെ.ഗോ​പൻ, ക​ള​ക്ടർ എൻ.ദേ​വി​ദാ​സ്, ടൂ​റി​സം സെ​ക്ര​ട്ട​റി കെ.ബി​ജു, ഡ​യ​റ​ക്ടർ ശി​ഖ സു​രേ​ന്ദ്രൻ, സ​ബ് ക​ള​ക്ടർ നി​ഷാ​ന്ത് സിൻ​ഹാ​ര, എ.ഡി.എം ജി.നിർ​മ്മൽ​കു​മാർ, ഡെ​പ്യു​ട്ടി മേ​യർ കൊ​ല്ലം മ​ധു, കൗൺ​സി​ലർ ഹ​ണി ബെ​ഞ്ച​മിൻ, ജി​ല്ലാ സ്‌​പോർ​ട്‌​സ് കൗൺ​സിൽ പ്ര​സി​ഡന്റ് എ​ക്‌​സ് ഏ​ണ​സ്റ്റ് തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ക്കും.


ഒൻ​പ​ത് ചു​ണ്ടൻ വ​ള്ള​ങ്ങൾ
ജ​ലോ​ത്സ​വ​ ട്രാ​ക്ക് നിർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഴ​പ​രി​ശോ​ധ​ന പൂർ​ത്തി​യാ​യി. മൂ​ന്ന് ട്രാ​ക്കാ​ണ് ത​യാ​റാ​ക്കു​ക. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി ഒ​മ്പ​ത് ചു​ണ്ടൻ വ​ള്ള​ങ്ങ​ളും പത്ത് ചെ​റുവ​ള്ള​ങ്ങ​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. തേ​വ​ള്ളി കൊ​ട്ടാ​ര​ത്തി​ന് സ​മീ​പ​ത്ത് നി​ന്നു​ള്ള സ്റ്റാർ​ട്ടിം​ഗ് പോ​യിന്റ് മു​തൽ കെ.എ​സ്.ആർ.ടി.സി ബ​സ് സ്റ്റാന്റി​ന് സ​മീ​പ​ത്തെ ബോ​ട്ട് ജെ​ട്ടി വ​രെ 1,100 മീ​റ്റ​റി​ലാ​ണ് മ​ത്സ​രം. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തിൽ കൃ​ത്യ​ത ഉ​റ​പ്പാ​ക്കാൻ ആ​ധു​നി​ക​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​കൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഡി.ടി.പി.സി ബോ​ട്ട് ജെ​ട്ടി മു​തൽ തേ​വ​ള്ളി പാ​ലം വ​രെ​യു​ള്ള കാ​യൽ ഭാ​ഗ​ത്ത് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മ​ത്സ​ര​വ​ഞ്ചി​ക​ളും ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക ജ​ല​യാ​ന​ങ്ങ​ളും ഒ​ഴി​കെ​യു​ള്ള എ​ല്ലാ​ത്ത​രം ജ​ല​യാ​ന​ങ്ങ​ളു​ടെയും സാ​ന്നി​ദ്ധ്യ​വും സ​ഞ്ചാ​ര​വും നാ​ളെ രാ​വി​ലെ മു​തൽ വ​ള്ളം​ക​ളി അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ പൂർ​ണ​മാ​യും നി​രോ​ധി​ച്ചു.
പത്ര​സ​മ്മേ​ള​ന​ത്തിൽ മേ​യർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, എം.നൗ​ഷാ​ദ് എം.എൽ.എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് പി.കെ ഗോ​പൻ, ക​ള​ക്ടർ എൻ.ദേ​വി​ദാ​സ്, റെ​യ്‌​സ് ക​മ്മി​റ്റി ചെ​യർ​മാൻ ആർ.കെ.കു​റു​പ്പ് എ​ന്നി​വർ പ​ങ്കെ​ടു​ത്തു.