കൊല്ലം: അമിത്ഷായുടെ അംബേദ്കർ വിരുദ്ധ പ്രസ്താവനയിലൂടെ പുറത്ത് വന്നത് ബി.ജെ.പിയുടെ ദളിത് വിരുദ്ധ മുഖമാണെന്ന് എ.ഐ.സി.സി സെക്രട്ടറി അറിവഴഗൻ പറഞ്ഞു.ഭരണഘടനാ ശിൽപി ബി. ആർ. അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, എം.വി. രാജേഷ്, സൂരജ് രവി, പി. ജർമ്മിയാസ്, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണിക്കൃഷ്ണൻ, കൃഷ്ണവേണി ശർമ്മ, എസ്. ശ്രീകുമാർ, ജി. ജയപ്രകാശ്, യു. വഹീദ, ഡി. ഗീതാകൃഷ്ണൻ, എം. നാസർ, പ്രാക്കുളം സുരേഷ്, പാലത്തറ രാജീവ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് സാബ്ജാൻ, ജി.കെ. പിള്ള, മീര രാജീവ്, സിദ്ദിഖ്, ബൈജു ആലുംമൂട്, സുബാഷ് ചന്ദ്രബോസ്, ഗോപാലകൃഷ്ണൻ, മുണ്ടയ്ക്കൽ രാജശേഖരൻ, സജീബ്ഖാൻ, അജിത് മയ്യനാട് എന്നിവർ നേതൃത്വം നൽകി. പ്രതിഷേധക്കാർ അമിത്ഷായുടെ കോലം കത്തിച്ചു. ചിന്നക്കട റസ്റ്റ്ഹൗസിന് മുന്നിൽ നിന്നു തുടങ്ങിയ മാർച്ച് നഗരം ചുറ്റി ഹെഡ്‌പോസ്റ്റ് ഓഫീസ് പടിക്കൽ സമാപിച്ചു.