 
ശൂരനാട്: വനം നിയമ ഭേദഗതി ബില്ലിനെതിരെ കർഷക കോൺഗ്രസ് കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ശൂരനാട് തെക്കേമുറി ഹൈസ്കൂൾ ജംഗ്ഷനിൽ നടന്ന പ്രതിഷേധം കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.സുഭാഷ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മഠത്തിൽ രഘു അദ്ധ്യക്ഷനായി. യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. അനുതാജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ആർ.നളിനാഷൻ, പ്രസന്നൻ വില്ലാടൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശൂരനാട് സുവർണൻ, കെ. പി. റഷീദ്, അഡ്വ.സുധികുമാർ, സജീന്ദ്രൻ, അശോകൻ പിള്ള, വൈ.ഗ്രിഗറി, ശാസ്താംകോട്ട റഷീദ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സിമ, ഷംല, ശൂരനാട് വാസു, അൻസാരി, ഹരിദാസൻ, അനിൽകുമാർ, ബേബിജോൺ, രാജൻ പിള്ള, ഉണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.