കൊ​ല്ലം: പൊലീസ് നടത്തിയ നർക്കോട്ടിക് ഡ്രൈവിൽ 45 ഗ്രാം എം.ഡി.എം.എ​യു​മാ​യി യു​വാ​ക്കൾ അറസ്റ്റിൽ. കേ​ര​ള​പു​രം മാ​മൂ​ട് അ​ന​സ് മൻ​സി​ലിൽ ആ​ഷി​ക് (22), കൊ​റ്റ​ങ്ക​ര വേ​ല​ങ്കോ​ണം പു​ത്തൻ കു​ള​ങ്ങ​ര ജ​സീ​ല മൻ​സി​ലിൽ അൻ​വർ (20) കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സിന്റെ പി​ടി​യി​ലാ​യ​ത്. ബംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ​ എത്തിച്ചത്. ജി​ല്ലാ പൊ​ലീ​സ് ചീഫ് ചൈ​ത്ര തെ​രേ​സ ജോ​ണി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ടർ​ന്ന് കർ​ബ​ല ജം​ഗ്​ഷ​നിലെത്തി​യ പൊ​ലീ​സ് സം​ഘ​ത്തെ ക​ണ്ട് റെ​യിൽ​വെ ന​ട​പ്പാ​ല​ത്തി​ന് താ​ഴ​ത്തെ പ​ടി​യിൽ ആ​ഷി​ക്കും അൻ​വ​റും പ​രു​ങ്ങി നിൽ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യിൽ ആ​ഷി​ക്കിന്റെ പാന്റിന്റെ പോ​ക്ക​റ്റിൽ നി​ന്നാണ് എം.ഡി.എം.എ ക​ണ്ടെ​ത്തിയത്. പ്ര​തി​കൾ ബംഗളൂരുവിൽ നി​ന്ന് ടൂ​റി​സ്റ്റ് ബസിൽ ആ​ല​പ്പു​ഴ​യിൽ ഇറങ്ങി​യ​ശേ​ഷം ട്രെ​യിനിൽ കൊ​ല്ലം റെ​യിൽ​വേ സ്റ്റേ​ഷ​നിൽ എ​ത്തി. തുടന്ന് വീട്ടിലേയ്ക്ക് പോകുമ്പോഴാണ് ഇരുവരും പിടിയിലായത്. കൊ​ല്ലം എ.സി.പി ഷെ​രീ​ഫിന്റെ നേ​തൃ​ത്വ​ത്തിൽ കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷൻ ഇൻ​സ്‌​പെ​ക്ടർ അ​നിൽ​കു​മാർ, എ​സ്.ഐ​മാ​രാ​യ ഷ​ബ്‌​ന, സ​വി​രാ​ജ്, എ.എ​സ്.ഐ സ​തീ​ഷ് കു​മാർ, സി.പി.ഒമാ​രാ​യ സു​നേ​ഷ്, ദീ​പ​ക്, ലി​നേ​ഷ്, ഡാൻ​സാ​ഫ് ടീ​മി​ലെ എ​സ്.ഐ രാ​ജേ​ഷ്, ബൈ​ജു ജെ​റോം, ഹ​രി​ലാൽ, എ​സ്.സി​പി.ഒ​മാ​രാ​യ സു​നിൽ, സ​ജു, സീ​നു, മ​നു, ശ്രീ​ജു, സാ​ജ്, ജോ​ജിൽ എ​ന്നി​വർ ചേർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.