ganga-plant

കൊല്ലം: മാടൻനടയ്ക്ക് സമീപം മുണ്ടയ്ക്കൽ വെണ്ടർമുക്ക് ആദിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി. 50 സെന്റി​മീറ്റർ നീളമുണ്ടായി​രുന്നു. ക്രിസ്മസ്, പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി. വിഷ്ണുവി​ന്റെ നിർദ്ദേശാനുസരണം എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ജി.ആർ) ആർ.ജി​. വിനോദി​ന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ജി.ആർ) എസ്. ബിനുലാൽ, സിവിൽ എക്സൈസ് ഓഫീസർ കെ.പി. ഉണ്ണിക്കൃഷ്ണൻ, എക്സൈസ് ഡ്രൈവർ വിശ്വനാഥൻ എന്നിവർ പരി​ശോധനയി​ൽ പങ്കെടുത്തു.