പരവൂർ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'സംരംഭക വർഷം' പദ്ധതിയുടെ ഭാഗമായി കൊല്ലം താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെയും പരവൂർ നഗരസഭയുടെയും ആഭിമുഖ്യത്തിൽ സംഘടി​പ്പി​ച്ച സംരംഭകത്വ ബോധവത്കരണം നഗരസഭ ചെയർപേഴ്‌സൺ പി. ശ്രീജ ഉദ്‌ഘാടനം ചെയ്‌‌തു.

ഉപാദ്ധ്യക്ഷൻ സഫർ കയാൽ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ശ്രീലാൽ, കൗൺസിലർ സുധീർകുമാർ, നഗരസഭ സെക്രട്ടറി അബ്‌ദുൽ സജീം, സി.ഡി.എസ് ചെയർപേഴ്‌സൺ രേഖ എന്നിവർ സംസാരിച്ചു. വ്യവസായ വികസന ഓഫീസർ അശോകൻ സ്വാഗതം പറഞ്ഞു. വ്യവസായ വകുപ്പിന്റെ ലൈസൻസുകളും സ്‌കീമുകളും സേവനങ്ങളും എന്ന വിഷയത്തിൽ ക്ലാസെടുത്തു.