t
ഗോലോക ആദ്ധ്യാത്മിക സഭയുടെ ആഭിമുഖ്യത്തിൽ പ്രാക്കുളം ശ്രീഗോസ്‌തലക്കാവ് ദേവി ക്ഷേത്രത്തിൽ നടക്കുന്ന ജ്ഞാന യജ്ഞത്തിന്റെെ ഭാഗമായുള്ള ഭാഗവത സപ്‌താഹ യജ്ഞത്തിന്റെ ഉദ്‌ഘാടനം പ്രൊഫ. ടി.എൽ. ഗിരിജ നിർവഹിക്കുന്നു

കൊല്ലം: ഗോലോക ആദ്ധ്യാത്മിക സഭയുടെ ആഭിമുഖ്യത്തിൽ പ്രാക്കുളം ശ്രീഗോസ്‌തലക്കാവ് ദേവി ക്ഷേത്രത്തിൽ നടക്കുന്ന ജ്ഞാന യജ്ഞത്തിന്റെെ ഭാഗമായുള്ള ഭാഗവത സപ്‌താഹ യജ്ഞത്തിന്റെ ഉദ്‌ഘാടനം പ്രൊഫ. ടി.എൽ. ഗിരിജ നിർവഹിച്ചു. ഗോലോകം പ്രസിഡന്റ് പ്രാക്കുളം പ്രഭാകരൻ പിള്ള അദ്ധ്യക്ഷനായി. തൃപ്പനയം ദേവി ക്ഷേത്രം പ്രസിഡന്റ് സി.കെ. ചന്ദ്രബാബു, ക്ഷേത്രം പ്രസിഡന്റ് പ്രാക്കുളം ജയപ്രകാശ്, രാജലക്ഷമി, ആർ.പി. പണിക്കർ, ടി.എൽ. മോഹൻദാസ്, സേതുകുമാർ, എം. രാമദാസൻപിള്ള, ശാന്തകുമാരിയമ്മ, എസ്. ചന്ദ്രബാബു, ജിജി രാജേഷ്, സന്തോഷ് സരോവരം, ബി. സന്തോഷ് കുമാർ, രഘുനാഥൻ പിള്ള എന്നിവർ സംസാരിച്ചു.