കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ യു.ജി/പി.ജി പ്രോഗ്രാമുകളുടെ എൻഡ് സെമസ്റ്റർ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ ബോർഡിലേക്കുള്ള ചെയർമാൻ, ചീഫ് എക്‌സാമിനർ, അഡിഷണൽ എക്‌സാമിനർ തുടങ്ങിയ ചുമതലകൾ വഹിക്കുന്നതിന് കേരളത്തിലെ വിവിധ കോളേജുകളിലേയും (ഗവ./എയ്‌ഡഡ്‌/സെൽഫ് ഫിനാൻസിംഗ്) യൂണിവേഴ്സിറ്റി സ്‌ഥാപനങ്ങളിലെയും അദ്ധ്യാപകരിൽ നിന്നും നെറ്റ്/ പി എച്ച്.ഡി ഉള്ള മറ്റ് അദ്ധ്യാപകരിൽ നിന്നും ഓൺലൈനായി താത്പര്യപത്രം ക്ഷണിച്ചു. വിരമിച്ച അദ്ധ്യാപകർക്കും അപേക്ഷിക്കാം. സർവകലാശാലയുടെ www.sgou.ac.in എന്ന വെബ്സൈറ്റിൽ https://sgou.ac.in/exam-duty എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9188920013, 9188920014.