അഞ്ചൽ: മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനം 29-ാമത് അഞ്ചൽ കൺവെൻഷൻ 26 മുതൽ 30 വരെ ഇടമുളയ്ക്കൽ വി.എം.ഡി.എം സെന്ററിൽ വിവിധ പരിപാടികളോടെ നടത്തുന്നതാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഞ്ചൽ, ആയൂർ, കുളത്തൂപ്പുഴ മേഖലയിലെ 19 ഇടവകകളിൽ നിന്നായി വിശ്വാസികൾ പങ്കെടുക്കും. 26ന് വൈകിട്ട് 7 ന് ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
27ന് രാവിലെ 10ന് ഫാ.ലൈജു മാത്യു മൈലപ്ര ധ്യാനവും മദ്ധ്യസ്ഥ പ്രാർത്ഥനയും നിർവഹിക്കും. 29 വൈകിട്ട് 3.30 മുതൽ യുവജന സംഗമം. വൈകിട്ട് 6ന് കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പൊലീത്ത വചന ശുശ്രൂഷ നടത്തും. സമാപന ദിവസമായ 30ന് വൈകിട്ട് 7.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഭദ്രാസന സെക്രട്ടറി ഫാ.ഗീവർഗീസ് കണിയാന്ത്ര നേതൃത്വം നൽകും. തുടർന്ന് ചാരിറ്റി വിതരണവും നടക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ഫാ.വർഗീസ് കോശി, ഫാ.എ.ലൂക്കോസ്, ജേക്കബ് പി.എബ്രഹാം മാക്കുളം, കുരുവിള കുര്യൻ ആലഞ്ചേരി , മാമച്ചൻ മുതലാളി തുടങ്ങിയവർ പങ്കെടുത്തു.