markect-
നവീകരിച്ച ഇരവിപുരം ചന്ത മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു

ഇരവിപുരം: വിപുലികരിച്ച ഇരവിപുരം ചന്തയും യൂട്ടിലിറ്റി സ്റ്റേഷനും മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, തെക്കേവിള ഡിവിഷൻ കൗൺസിലർ ടി​.പി. അഭിമന്യു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് സോമൻ, ഇരവിപുരം ഡിവിഷൻ കൗൺസിലർ വി.എസ്. പ്രിയദർശൻ, ആക്കോലിൽ ഡിവിഷൻ കൗൺസിലർ മായ എസ്.ബാലു, കയ്യാലയ്ക്കൽ ഡിവിഷൻ കൗൺസിലർ മേഹറുന്നിസ, സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയ സെക്രട്ടറി എ. പുഷ്പരാജൻ, ഇരവിപുരം ലോക്കൽ സെക്രട്ടറി എ. ഷാജി, സജീവൻ നായർ, ബാലൻ തിരുവോണം, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ബാലൻ മുണ്ടയ്ക്കൽ എന്നിവർ സംസാരിച്ചു