
കൊല്ലം: വയനാട് എന്താ ഇന്ത്യയിലല്ലേ എന്ന മുദ്രാവാക്യവുമായി ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.ഗാഥ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ബി.സജീവ് അദ്ധ്യക്ഷനായി. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടിവ് അംഗങ്ങളായ ജി.കെ. ഹരികുമാർ, എസ്. സബിത, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. ദിലീപ്, പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ജെ. അനീഷ്, കെ.എൻ.ടി.ഇ.ഒ സംസ്ഥാന സെക്രട്ടറി വൈ.ഓസ് ബോൺ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി എ.ആർ. രാജേഷ്, എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, ജില്ലാ പ്രസിഡന്റ് ബി. സുജിത്ത് എന്നിവർ സംസാരിച്ചു.