കൊല്ലം: കിഫ്ബി പദ്ധതിയിലുൾപ്പെട്ട ബാങ്ക് ജംഗ്ഷൻ പട്ടംതുരുത്ത് റോഡിലെ എസ്.കെ.ബി കടത്ത് (ചങ്കുരുത്തിക്കടവ്) മുതൽ കാരൂത്രക്കടവ് വരെയുള്ള ഭാഗത്ത് ഇന്റർലോക്കിംഗ് പ്രവൃത്തികൾ തുടങ്ങുന്നതിനാൽ ഈ റോഡിൽ 23 മുതൽ ജനുവരി 15 വരെ ഗതാഗതം നിരോധിച്ചതായി എക്‌സി. എൻജിനിയർ അറിയിച്ചു. പേഴുംതുരുത്ത്, റെയിൽവെ സ്റ്റേഷൻ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർക്ക് ബാങ്ക് ജംഗ്ഷനിൽ നിന്ന് 'എസ്' വളവുവഴി തിരിഞ്ഞ് പോകേണ്ടതാണ്.

കുമ്മല്ലൂർ പാലത്തിന്റെ കൈവരിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 23 മുതൽ ജനുവരി 10 വരെ പാലത്തിൽ കൂടിയുള്ള വലിയ വാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തി. വാഹനങ്ങൾ ഇത്തിക്കര ഓയൂർ റോഡ് വഴി ഗതാഗതം നടത്തേണ്ടതാണെന്ന് പി.ഡബ്ല്യു.ഡി പാലങ്ങൾ വിഭാഗം എക്‌സി. എൻജിനിയർ അറിയിച്ചു.